Why is KL Rahul not available for 1st ODI between India and West Indies in Ahmedabad <br />ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരത്തില്‍ പുതിയ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിന്റെ അഭാവം നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഏകദിനത്തിനു മുന്നോടിയായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി നേരത്തേ അറിയിച്ചത്. ബിസിസിഐ ഇതേക്കുറിച്ച് വിശദീകരണം നല്‍കിയിരുന്നില്ലെങ്കിലും രാഹുലിനു വിശ്രമം നല്‍കിയിരിക്കുകയാണെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ അതല്ല യാഥാര്‍ഥ്യമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. <br /> <br />